ഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കാനൊരുങ്ങി വൈദ്യുതി ക്ഷാമം ? കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര ഉര്‍ജ്ജ മന്ത്രാലയം.

രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 54 ശതമാനം താപ വൈദ്യുതിയില്‍ നിന്നാണ്. കല്‍ക്കരിയാണ് ഇവിടുത്തെ അടിസ്ഥാന ഇന്ധനം. കല്‍ക്കരി ക്ഷാമം രൂക്ഷമായതോശട പല താപ വൈദ്യുതി നിലയങ്ങളിലും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. രാജ്യത്തെ 135 കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയിലധികവും പൂര്‍ണ്ണ ഉല്‍പ്പാദനശേഷിയിലല്ല പ്രവര്‍ത്തിക്കുന്നത്. അറുപതോളം നിലയങ്ങളില്‍ ഏതാനും ദിവസത്തെ പ്രവര്‍ത്തനത്തിനുള്ള കല്‍ക്കരി മാത്രമേ അവശേഷിക്കുന്നുള്ളൂ.

രണ്ടാം കോവിഡ് തരംഗത്തിനുശേഷം ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ വീണ്ടും ഉയര്‍ന്നപ്പോള്‍ വൈദ്യുതിയുടെ ആവശ്യവും കുത്തനെ കൂടി. 2019 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍, കല്‍ക്കരി ഉല്‍പ്പാനത്തിലെ മാന്ദ്യം തിരിച്ചടിയായി തുടരുകയാണ്.

ലോകത്തെ നാലാമത്തെ വലിയ കല്‍ക്കരി ശേഖരമുള്ള രാജ്യമാണ് ഇന്ത്യ. കല്‍ക്കരി ഇറക്കുമതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. ആഗോള വിപണിയില്‍ കല്‍ക്കരി വില 40 ശതമാനം വര്‍ദ്ധിച്ചത് ഇറക്കുമതി ഏറ്റവും കുറഞ്ഞ നിലയിലെത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴ പല കല്‍ക്കരി ഖനികളെയും വെള്ളത്തിലാക്കുകയോ പ്രവര്‍ത്തന ക്ഷമമല്ലാതാക്കുകയോ ചെയ്യുന്നതും തിരിച്ചടിയാണ്. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങളിലെ മൊത്ത കല്‍ക്കരി സംഭരണം സെപ്റ്റംബര്‍ അവസാനത്തോശട 8.1 ദശലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. മൂന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 76 ശതമാനത്തിന്റെ കുറവ്. ഒക്‌ടോബര്‍ രണ്ടോടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത വൈദ്യുത ക്ഷാമം നേടിടേണ്ടി വരും.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിന്റെ വൈദ്യുതി വിഹിതത്തില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നു വൈദ്യുതി വാങ്ങിയാണ് നിലവില്‍ കേരളം ഈ കുറവ് പരിഹരിക്കുന്നത്.

ഇന്ധന ക്ഷാമത്തില്‍ ലോകം പൊറുതി മുട്ടുമ്പോള്‍

ഇന്ത്യ മാത്രമല്ല ഊര്‍ജ്ജ പ്രതിസന്ധി നേടിരുന്നത്. ബ്രിട്ടണിലെ ഊര്‍ജ്ജ പ്രതിസന്ധി നേരത്തെ വലിയ ചര്‍ച്ചാ വിഷയമായതാണ്. ഇപ്പോള്‍ പല രാജ്യങ്ങളും ബ്രിട്ടന്റെ വഴിയിലാണ്. ചൈന പല പ്രവിശ്യകളിലും വൈദ്യുതി റേഷനിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ എല്‍.പി.ജി. വില കുത്തിച്ചുയരുകയാണ്. കേന്ദ്രീകൃത വൈദ്യുതി ഉല്‍പ്പാദനത്തിലെ തകരാര്‍ ലെബനനെ ഇരുട്ടിലാക്കിയിട്ടുണ്ട്. ശൈത്യമാണ് യൂറോപ്പിലെ ഊര്‍ജ്ജ സ്രേസാതസുകളെ കാലിയാക്കുന്നതെങ്കില്‍, ഒന്നിലധികം ചുഴലിക്കാറ്റുകളാണ് ഗള്‍ഫിലെ ഓയില്‍ റിഫൈനറികളെ പൂട്ടിക്കുന്നത്. ചൈനയും ആസ്‌ട്രേലിയയും തമ്മിലുളള ബന്ധം വഷളാകുന്നതും വടക്കന്‍ കടലില്‍ കാറ്റിന്റെ തോത് കുറഞ്ഞതുമെല്ലാം പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here