ജസ്റ്റിസ് കെ.എം. ജോസഫ് നിയമനം: കോളീജിയം ബുധനാഴ്ച ചേരും

0

ഡല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിന്റെ സുപ്രീം കോടതി നിയമഫയല്‍ മടക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച കോളീജിയം ചേരും. ബുധനാഴ്ച ചീഫ്് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് യോഗം.
കൊളീജിയം യോഗത്തില്‍ മറ്റു പ്രധാന അജണ്ടകളൊന്നും നിശ്ചയിച്ചിട്ടില്ല. നിയമന ശിപാര്‍ശ വീണ്ടും കേന്ദ്രത്തിനു സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിനു വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
ഇന്ദു മല്‍ഹോത്ര, കെ.എം. ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തി മാസങ്ങള്‍ക്കു മുമ്പാണ് കൊളീജിയം തീരുമാനമെടുത്തത്. എന്നാല്‍ രണ്ടു ദിവസം മുമ്പ് ഇന്ദു മല്‍ഹോത്രയുടേതു മാത്രമാണ് അംഗീകരിക്കപ്പെട്ടത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here