തീഹാര്‍ ജയിലില്‍ അവിടത്തെ ഭക്ഷണം കഴിക്കണം, വീട്ടില്‍ നിന്നുള്ള ഭക്ഷണം വേണ്ടെന്ന് ചിത്രയോട് കോടതി

ന്യൂഡല്‍ഹി: ‘… എല്ലാ പ്രതികളും തടവുകാരും ഒരുപോലെയാണ്. അവരാരും വി.ഐ.പിയല്ല…’ വീട്ടില്‍ നിന്നുള്ള ഭക്ഷണം തീഹാര്‍ ജയിലില്‍ അനുവദിക്കണമെന്ന നാഷല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ എം.ഡി. ചിത്ര രാമകൃഷ്ണയോടു പ്രത്യേക സി.ബി.ഐ ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ വ്യക്തമാക്കി. അവിടത്തെ ഭക്ഷണം താന്‍ പലതവണ കഴിച്ചിട്ടുണ്ടെന്നും നല്ലതാണെന്നും ജഡ്ജി പറഞ്ഞു.

ഹനുമാന്‍ ചാലിസ, പ്രാര്‍ത്ഥന പുസ്തകങ്ങള്‍, മാസ്‌ക്, മരുന്നുകള്‍ എന്നിവ ജയിലിലേക്കു കൊണ്ടുപോകാന്‍ ചിത്രയ്ക്കു കോടതി അനുമതി നല്‍കി. ഏഴു ദിവസത്തെ സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെയാണ് 14 ദിവസത്തേക്ക് തീഹാര്‍ ജയിലിലേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ചിത്രയാണോ അതോ ചരടുവലിക്കാര്‍ മറ്റാരെങ്കിലുമാണോയെന്ന് പറയാറായിട്ടില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

ചിത്രയുമായി നിരന്തരമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ‘ഹിമാലയത്തിലെ യോഗി’ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എം.ഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്‌മണ്യന്‍ തന്നെയാണെന്നു സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇയാളെ ഫെബ്രുവരി 24നു അറസ്റ്റ് ചെയ്തിരുന്നു. rigyajursama@outlook.com എന്ന മെയില്‍ ഐ.ഡിയില്‍നിന്നാണ് ചിത്രയ്ക്ക് സന്ദേശങ്ങള്‍ വന്നിരുന്നത്. 

സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസടെ നിയമവും ശമ്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിര്‍ദേശപ്രകാരമാണ് ചിത്ര രാമകൃഷ്ണ തീരുമാനിച്ചിരുന്നതെന്ന് സെബിയുടെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. അഭിപ്രായ ഭിന്നതമൂലം ചിത്ര 2016 ല്‍ എന്‍.എസ്.ഇ എം.ഡി. പദവി രാജിവച്ചതിനെ തുടര്‍ന്നാണ് സിബി പരിശോധന നടന്നത്. മാര്‍ക്കറ്റ് റഗുലേറ്ററുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മൂന്നു കോടി രൂപ സെബി പിഴ ചുമത്തിയിരുന്നു. 2013 ല്‍ രവി നാരായണന്‍ എന്‍.എസ്.ഇയുടെ തലപ്പത്തു നിന്നു വിരമിച്ചതിനു പിന്നാലെയാണ് ചിത്ര നിയമിതയായത്.

Delhi CBI court on Monday sent Chitra Ramkrishna, former Managing Director of the National Stock Exchange (NSE), to judicial custody in a 2018 case of bourse manipulation. While sending her to judicial custody till March 28, Special Judge Sanjeev Aggarwal said that chitra is not a VIP and will not be provided special facilities inside the jail.

LEAVE A REPLY

Please enter your comment!
Please enter your name here