ക്രിമിനൽ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ, എൻ.ഐ.എയ്ക്ക് കൂടുതൽ അധികാരം നൽകും

ന്യൂഡൽഹി | രാജ്യത്തെ ക്രിമിനൽ നടപടി ചട്ടവും (സി.ആർ.പി.സി.), ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.) കാലോചിതമായി പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. ദേശീയ അന്വേഷണ ഏജൻസിയെ കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്താനുള്ള തീരുമാനവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദ്വിദിന ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ചു.

ഹരിയാനയിലെ സൂരജ്കുണ്ഡിൽ, സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആഭ്യന്തര മന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും പങ്കെടുത്ത ദ്വിദിന ചിന്തൻ ശിബിരത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. സി.ആർ.പി.സി, ഐ.പി.സി എന്നിവ കാലോചിതമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ച്, മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ, നാർകോട്ടിക്സ്, അതിർത്തി കടന്നെത്തുന്ന ഭീകരവാദം തുടങ്ങിയ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി ആസൂത്രണം ചെയ്യാൻ ചിന്തൻ ശിബിരം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്സഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. ബില്ലിൽ പ്രധാനപ്പെട്ട പല മാറ്റങ്ങളുമുണ്ടാകുമെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. 

ദേശീയ അന്വേഷണ ഏജൻസിയെ കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തുന്ന കാര്യവും അമിത് ഷാ പ്രഖ്യാപിച്ചു. എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഭീകരവാദ പ്രവർത്തനങ്ങളിൽ 34% കുറവുണ്ടായി. സൈനിക മരണനിരക്ക് 64 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 90% കുറവും ഉണ്ടായതായി അമിത്ഷാ പറഞ്ഞു.

Chintan Shivir’ on internal security

LEAVE A REPLY

Please enter your comment!
Please enter your name here