ചെന്നൈ: ആർ.കെ നഗറിൽ 12ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ മാറ്റി.

പണം നല്‍കി വോട്ട് വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞദിവസം ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കറിെൻറയും ബന്ധുക്കളുടെയും വീടുകളിലും എം.എൽ.എ ഹോസ്റ്റലിലും നടത്തിയ ആദായനികുതി പരിശോധനകളിൽ ശശികല വിഭാഗം സ്ഥാനാർഥി ദിനകരെൻറ വിജയത്തിന് 89 കോടിരൂപ വിതരണം ചെയ്ത രേഖ ലഭിച്ചിരുന്നു. വ്യാപക പണമൊഴുക്ക് പുറത്തായതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. സ്വതന്ത്രവും നീതിപൂര്‍ണവുമായ തെരെഞ്ഞടുപ്പ് നടത്താന്‍ സാഹചര്യം ഒരുങ്ങിയെന്ന് ബോധ്യപ്പെട്ടതിന് ശേഷമേ പുതിയ തീയതി സംബന്ധിച്ച തീരുമാനം കൈക്കൊള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here