സ്വത്തുവെളിപ്പെടുത്തിയ മന്ത്രിമാരില്‍ സമ്പന്നന്‍ അരുണ്‍ ജെയ്റ്റ്‌ലി

0

ഡല്‍ഹി: കേന്ദ്രമന്ത്രിമാരില്‍ സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ ധൈര്യം 15 പേര്‍ക്കു മാത്രം. സര്‍ക്കാരിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആസ്തി വെളുപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയത് 92 അംഗ മന്ത്രിസഭയിലെ 15 പേര്‍ മാത്രമാണ്.

67.62 ആസ്തിയുമായി സമ്പന്നതയില്‍ മുന്നില്‍ അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടു കോടി രൂപയുടെ സ്വത്തുണ്ട്. ഗാന്ധിനഗറിലെ രണ്ടു വസതികളടക്കമുള്ള വസ്തുക്കളാണ് ഇതില്‍ പകുതിയും. വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടേയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here