ഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റ് നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും ഇനി കുറ്റകരം. ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചുവെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം വരുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം തയാറാക്കിയ ഓര്‍ഡിനന്‍സ് ഉപസമിതി പരിശോധിച്ചശേഷമാണ് മന്ത്രിസഭ അംഗീകരിച്ചത്.

ഇന്ത്യയില്‍ ഈ സിഗരറ്റിന്റെ നിര്‍മ്മാണമില്ല. എന്നാല്‍ നാനൂറോളം ബ്രാന്‍ഡുകളിലായി 150 രുചികളില്‍ ഇവ ഇന്ത്യയില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here