കെ.എം. ജോസഫിന്റെ നിയമനഫയല്‍ കേന്ദ്രം മടക്കി

0

ഡല്‍ഹി: ഉത്തരാഖണ്ഡ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. സീനിയോറിട്ടി അടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഫയല്‍ മടക്കിയത്.
ഇന്ദു മല്‍ഹോത്രയുടെ നിയമനം കേന്ദ്രം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജി നിയമനത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കല്‍. ഫയല്‍ മടക്കിയതിനെതിരെ സുപ്രീം കോടതി ബാര്‍ അസോസിയേഷനും രംഗത്തെത്തി. കേന്ദ്ര നടപടിക്കെതിരെ അസോസിയേഷന്‍ ഹര്‍ജി നല്‍കി. ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. എന്നാല്‍, ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ തടയാന്‍ ചീഫ് ജസ്റ്റിസ് തയറായില്ല. ഫയല്‍ മടക്കി അയക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here