കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ, പോക്‌സോ നിയമ ഭേദഗതി ഉടന്‍

0

ഡല്‍ഹി:  12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കഠുവ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ വധശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മ്മാണം ഓഡിനന്‍സായി ഉടന്‍ പുറത്തിറങ്ങും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്‌സോ) ഭേദഗതി ചെയ്യുന്ന
ഓര്‍ഡിനന്‍സ് ശനിയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയേക്കും.  വധശിക്ഷ വ്യവസ്ഥചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ഏപ്രില്‍ 27-ന് വീണ്ടും കേള്‍ക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here