ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൽ മേൽക്കോയ്മ അടിച്ചേൽപ്പിക്കുന്നു, 1337 കോടി രൂപ പിഴ ചുമത്തി സി സി ഐ

ഡൽഹി | ആൻഡ്രോയിഡ് ഒ.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈലുകളിൽ ഗൂഗിൾ അവരുടെ മേൽക്കോയ്മ ഉപയോഗിച്ച് വാണിജ്യ താത്പര്യങ്ങൾ സംരക്ഷിച്ചുവെന്ന് കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) കണ്ടെത്തി. ഗൂഗിളിന് ഇന്ത്യ 1337 കോടി രൂപ പിഴചുമത്തി.

മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ഗൂഗിളിന്റേതാണ്. ഒരു ആൻ്‌ഡ്രോയിഡ് ഫോൺ പർച്ചേസ് ചെയ്യുമ്പോൾ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈൽ ആപ്ലിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂഗിൾ അവരുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളും മൊബൈൽ ഫോണിൽ ഉൾപ്പെടുത്തും.

ഇവ ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിൾ സ്വന്തമാക്കിയെന്നു സിസിഐയുടെ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. പല ആപ്‌ളിക്കേഷനുകളും അൺ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. ഗൂഗിൾ നിർദ്ദേശിക്കുന്നവ ഉപഭോക്താവിന് ഉപയോഗിക്കേണ്ടി വരുന്നു. മാത്രവുമല്ല നിലവിലുള്ള ആപ്‌ളിക്കേഷനുകൾ വേണ്ടെന്നുവച്ച് പുതിയവ തേടിപ്പോകാനും ഉപഭോക്താക്കൾ തയ്യാറാകില്ല. ഇവ രണ്ടും ഗൂഗിളിനു നേട്ടമാണ്.

CCI fines Google 1337 Cr for abusing dominant position in Android mobile ecosystem

LEAVE A REPLY

Please enter your comment!
Please enter your name here