ഡല്‍ഹി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കുടുംബത്തെ അറിയിച്ചു. വനിതാ ഐ.ജിയുടെ നേതൃത്വത്തിലാകും മണത്തെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനസിക പീഡനത്തെക്കുറിച്ചും അന്വേഷിക്കുകയെന്നാണ് അമിത് ഷാ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്.

കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് ലത്തിഫ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചത്. ലത്തിഫിന്റെ പരാതി ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി. 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്കു കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here