കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടി; യുവാവ് പാകിസ്ഥാനിലേക്ക് ഒളിച്ചോടി, തിരികെ എത്തിക്കാൻ നയതന്ത്ര ചര്‍ച്ചകള്‍

ജെയ്പൂര്‍: ഗെംമ്ര റാം മെഗ്വാള്‍ എന്ന് 19 കാരനാണ് ഇത്തരത്തിൽ ദുര്‍വിധിയുണ്ടായത്. ഇന്ത്യാ – പാക് അതിര്‍ത്തി ഗ്രാമമായ കുംബാറോ കാ തിബ്ബ എന്ന രാജസ്ഥാൻ ഗ്രാമത്തിലാണ് യുവാവ് താമസിച്ചിരുന്നത്. ഇതേ ഗ്രാമത്തിലുള്ള ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ്, കാമുകിയെ കാണുവാൻ വീട്ടിൽ പോയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ മാതാപിതാക്കള്‍ കാണുകയും ഭയന്ന് ഇയാള്‍ ഓടിപ്പോകുകയുമായിരുന്നു. ഇതിനിടയിൽ ഇയാള്‍ എങ്ങിനെയോ പാക് അതിര്‍ത്തി കടക്കുകയും ചെയ്തു. പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ ഇയാളെ പിടികൂടുകയും ജയിലിൽ അടക്കുകയും ചെയ്തു.

മെഗ്വാളിനെ കാണാതായതോടെ ബന്ധുക്കള്‍ നവംബർ 16ന് ബിജ്റാദ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ, നവംബര്‍ അഞ്ചിന് ജോധ്പൂരിൽ നിന്നും ജോലി കഴിഞ്ഞ് തിരികെ നാട്ടിലേക്ക് മടങ്ങിയ യുവാവ് വീട്ടിലേക്ക് എത്തുന്നതിന് പകരം കാമുകിയുടെ അടുത്തേക്കാണ് പോയത് എന്ന് കണ്ടെത്തി. ഇവിടെ വച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട യുവാവ് ഭയന്ന് ഇന്ത്യാ-പാക് അതിര്‍ത്തി കടന്ന് അപ്പുറത്തേക്ക് പോകുകയായിരുന്നുവെന്നും അവിടെ പാക് പോലീസ് പിടികൂടി ജയിലിലാക്കുകയും ചെയ്യുകയായിരുന്നു.

പാക് പോലീസും ഇത്തരത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തതായി അറിയിച്ചിട്ടുണ്ടെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here