മലപ്പുറം ലേക്‌സഭ മണ്ഡലം ഉപതെരഞ്ഞടുപ്പ് ഏപ്രില്‍ 12ന്

0
3

ഡല്‍ഹി: മലപ്പുറം ലേക്‌സഭ മണ്ഡലം ഉപതെരഞ്ഞടുപ്പ് ഏപ്രില്‍ 12ന്. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍. ഈ മാസം 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 23നാണ്. സൂക്ഷ്മപരിശോധന മാര്‍ച്ച് 24ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 29 ആണ്.

ഇ അഹമ്മദ് എം.പിയുടെ നിര്യാണത്തെ ത്തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭ മണ്ഡലമായ ആര്‍.കെ നഗറിലും ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here