ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ അധികാരമേറ്റു. തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയശേഷമേ മന്ത്രിമാരുടെ സത്യപ്രതിജ്ഞയുണ്ടാകൂ.
ഇന്ന് യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലി കൊടുത്തു. മൂന്നു വിമതരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനു പിന്നാലെയാണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചത്. 207 നവംബറില്‍ ആദ്യം മുഖ്യമന്ത്രിയാകുമ്പോള്‍ കസേരയുടെ ആയുസ് ഏഴു ദിവസം മാത്രമായിരുന്നു. 2008 മേയ് 30ന് രണ്ടാം ഊഴത്തില്‍ മൂന്നു വര്‍ഷവും രണ്ടു മാസവും പൂര്‍ത്തിയാക്കി. 2018 മേയ് 17 മൂന്നാം വട്ടം സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് ആറു ദിവസം മാത്രമാണ് തുടരാനായത്.