മോഡിക്കെതിരെ ഗുരുതര ആരോപണവുമായി കേജ്രിവാള്‍

0

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കള്ളപ്പണം കൈമാറ്റം ചെയ്തവരുടെ പട്ടികയില്‍ നരേന്ദ്ര മോഡിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേജ്രിവാള്‍ ഡല്‍ഹി നിയമസഭയില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത അടിയന്തരമായി നിയമസഭ സമ്മേളനത്തിലാണ് കേജ്രിവാളിന്റെ വെളിപ്പെടുത്തല്‍.

‘ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡല്‍ഹി ഓഫീസ് റെയ്ഡ് ചെയ്ത സിബിഐ 2013ല്‍ കണക്കില്‍പ്പെടാത്ത 25 കോടി രൂപ കണ്ടെടുത്തിരുന്നു. ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിക്ക് 25 കോടി രൂപ നല്‍കിയതായി രേഖപ്പെടുത്തിയിരുന്നു. 2012 നവംബര്‍ 16ന് നടത്തിയ പണമിടപാടിലാണ് ഗുജറാത്ത് മുഖ്യമന്ത്രിക്ക് 25 കോടി നല്‍കിയാതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ നരേന്ദ്ര മോഡിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി- കേജ്രിവാള്‍ കൂട്ടിച്ചേർത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here