ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ പൊലിസ് അറസ്റ്റ് ചെയ്തു. അണ്ണാ ഡി.എം.കെ ചിഹ്നത്തിന് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതിന് എ.ഐ.എ.ഡി.എം.കെ(അമ്മ) ഡെപ്യൂട്ടി ജന. സെക്രട്ടറിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരനെ ഡല്‍ഹി പൊലിസ് കഴിഞ്ഞ നാലുദിവസമായി ചോദ്യം ചെയ്തിരുന്നു. രണ്ടില ചിഹ്നത്തിന് കോഴ നല്‍കിയ കേസിലാണ് അറസ്റ്റ്. അഴിമതിക്കും ഗൂഢാലോചനയ്ക്കുമാണ് ആര്‍.കെ നഗറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി കൂടിയായ ദിനകരനെതിരേ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here