മൂന്നു വരി റോഡ്, താഴെ ഇരട്ട റെയില്‍ പാത, ബോഗിബീല്‍ രാജ്യത്തിനു സമര്‍പ്പിച്ചു

0

ഗുവാഹത്തി: മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍ പാത… ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ – റോഡ് പാലമായ ‘ബോഗിബീൽ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമ‍ർപ്പിച്ചു. അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് അസമിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. 4.94 കിലോമീറ്ററാണ് ആകെ നീളം. 5900 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലൂടെ അരുണാചലിലേക്കുള്ള ദൂരം 170 കിലോമീറ്ററായി കുറയും


Loading...

LEAVE A REPLY

Please enter your comment!
Please enter your name here