ഡൽഹി: അബ്ദുൾ കലാം റോഡിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം. വൈകുന്നേരം 5.15ന് എംബസിക്കു മുന്നിലെ നടപ്പാതയിലുണ്ടായ സ്ഫോടനത്തിൽ ആഞ്ച് കാറുകളുടെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല.
എം.പിമാർ അടക്കമുള്ള പ്രമുഖൾ തങ്ങുന്ന മേഖലയാണ് അബ്ദുൾ കലാം റോഡ്. റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടികൾക്കായി രാഷ്ട്രപതി അടക്കമുള്ളവർ വിജയ് ചൗക്കിലെത്തുന്ന ദിവസമാണ് കേവളം രണ്ടു കിലോമീറ്റർ അകലെ മാത്രം അകലെ സുരക്ഷാ മേഖലയിൽ സ്ഫോടനം അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് എജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.