ഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതിക്കു പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ വിപുലമായ പ്രചാരണത്തിനു ബി.ജെ.പി. നിയമഭേദഗതിയെക്കുറിച്ച് മൂന്നു കോടി കുടുംബങ്ങളെ നേരിട്ട് അറിയിക്കും. എല്ലാ ജില്ലകളിലും റാലി നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത പത്തു ദിവസം രാജ്യവ്യാപകരമായി വിപുലമായ പ്രചാരണം നടത്തും. വീടുവീടാന്തരം കയറി ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി. രാജ്യത്ത് ആയിരം റാലികള്‍ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി അടക്കമുള്ളവര്‍ റാലികളില്‍ പങ്കെടുക്കുമെന്നും ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here