ജമ്മു കാശ്മീര്‍: പിന്തുണ ബി.ജെ.പി പിന്‍വലിച്ചു, മെഹ്ബൂബ മുഫ്തി രാജിവച്ചു

0

ഡല്‍ഹി: ജമ്മു കാശ്മീര്‍ സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി പിന്‍വാങ്ങി. എം.എല്‍.എമാരുടെ യോഗതതിനുശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കാശ്മീരിന്റെ ചുമതലയുള്ള ദേശീയ നേതാവ് റാം മാധവാണ് തീരുമാനം പ്രഖ്യാപിച്ചത്. റമസാനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ പിന്‍വലിച്ച നടപടി പി.ഡി.പിക്കും ബി.ജെ.പിക്കും ഇടയില്‍ അകല്‍ച്ച കൂട്ടിയിരുന്നു.

സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി പദം രാജിവച്ചു. ബി.ജെ.പിക്ക് 25 ഉം പിഡിപിക്ക് 28 ഉം അംഗങ്ങളാണ് സഭയിലുള്ളത്. നിലവില്‍ പ്രതിപക്ഷത്തുള്ളവര്‍ പി.ഡി.പിക്കു പിന്തുണ നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഭരണപ്രതിസന്ധിയാണ് ജമ്മു കാശ്മീരിനെ കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്കാകും കാശ്മീര്‍ നീങ്ങുക.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here