പട്‌ന: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്കു കത്തയച്ച 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ കേസ് റദ്ദാക്കി.

പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബീഹാന്‍ പോലീസ് സദര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. ഓഗസ്റ്റ് 20 ലെ കോടതി വിധി അനുസരിച്ചായിരുന്നു പോലീസ് നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here