ഡല്‍ഹി: രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം ലഭിച്ചു.

ഈ ആഴ്ച അവസാനത്തോടെ കയര്‍ തയാറാക്കി നല്‍കാനാണ് നിര്‍ദേശം. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ വിധി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച. കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികള്‍ തിഹാര്‍ ജയിലിലാണുള്ളത്. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് അവര്‍.

ഡിസംബര്‍ 14ന് മുമ്പ് തൂക്കു കയര്‍ തയ്യാറാക്കി നല്‍കണമെന്ന് തങ്ങള്‍ക്ക് ജയില്‍ ഡയറക്ടറേറ്റില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here