ബീഫ് ഫെസ്റ്റ്: മര്‍ദ്ദനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കണ്ണ് തകര്‍ന്നു

0
3

ചെ​ന്നൈ: ക​ശാ​പ്പി​നു​ള്ള ക​ന്നു​കാ​ലി വി​ൽ​പ​ന നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മ​ദ്രാ​സ്​ ഐ.​ഐ.​ടി​യി​ൽ ന​ട​ന്ന ബീ​ഫ് ഫെ​സ്​​റ്റി​ൽ പ​ങ്കെ​ടു​ത്ത മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക്​ ക്രൂ​ര​മ​ർ​ദ​നം. മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ആ​ർ. സൂ​ര​ജി​നാ​ണ്​  ആ​ക്ര​മ​ണ​ത്തി​ൽ വ​ല​തു ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.  സൂ​ര​ജി​നെ നു​ങ്കം​പാ​ക്ക​ത്തു​ള്ള ശ​ങ്ക​ര​നേ​ത്രാ​ല​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ ഐ.​ഐ.​ടി കാ​മ്പ​സി​ലു​ള്ള ഹി​മാ​ല​യ മെ​സി​ലാ​ണ്​ സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ൾ കോ​ട്ടൂ​ർ​പു​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും ഡീ​നി​നും പ​രാ​തി ന​ൽ​കി.  പൊ​ലീ​സ് കാ​മ്പ​സി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു.  അം​ബേ​ദ്​​ക​ർ പെ​രി​യാ​ർ സ്​​റ്റ​ഡി സ​ർ​ക്കി​ൾ പ്ര​വ​ർ​ത്ത​ക​നാ​യ സൂ​ര​ജ്, എ​യ​റോ​നോ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ൽ ഗ​വേ​ഷ​ക​വി​ദ്യാ​ർ​ഥി​യാ​ണ്. അ​ക്ര​മി​ക​ൾ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന്​ സൂരജിന്റെ സു​ഹൃ​ത്തു​ക്ക​ൾ ആ​രോ​പി​ച്ചു.   ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഐ.​ഐ.​ടി​യി​ൽ ബീ​ഫ് ഫെ​സ്​​റ്റ്​ ന​ട​ത്തി​യ​ത്.

എ.ബി.വി.പി പ്രവര്‍ത്തകരായ എട്ടോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. മറ്റൊരു പരാതിയില്‍ സൂരജിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബീഫ് ഫെസ്റ്റിനെ തുടര്‍ന്ന് ക്യാമ്പസിനകത്തും പുറത്തും സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ശക്തമായ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here