ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പുരുഷൻമാരുടെ തുല്യ വേതനം വനിതകൾക്കും, ചരിത്ര തീരുമാനം പ്രഖ്യാപിച്ചത് ജയ്ഷാന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം ഇനി മുതൽ വനിതാ താരങ്ങള്‍ക്കും ലഭിക്കും. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്.

ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്ററിലൂടെയാണ് ചരിത്ര തീരുമാനം അറിയിച്ചത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. ബി.സി.സി.ഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനു പിന്നാലെയാണ് ജയ് ഷായുടെ നീക്കം. നിലവില്‍ പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിതകള്‍ക്കും ലഭ്യമാകും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറുലക്ഷവും ട്വന്റി 20യില്‍ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും.

BCCI announces equal match fee for men and women cricketers. BCCI Honorary Secretary Jay Shah has implemented “pay equity policy” for contracted Indian women cricketers.

LEAVE A REPLY

Please enter your comment!
Please enter your name here