കളക്ട്രറേറ്റ് സ്‌ഫോടനം: ബേസ് മൂവ്‌മെന്റ് നിരീക്ഷണത്തില്‍

0
4

malappuram-collectrate-blastഡല്‍ഹി: കൊല്ലം, മലപ്പുറം, മൈസൂര്‍,ചിറ്റൂര്‍ കളക്ട്രേറ്റുകളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയ ബേസ് മൂവ്‌മെന്റ് എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പോലീസും രഹസ്യാന്വേഷണവിഭാഗവും നിരീക്ഷിക്കുന്നു.

മധുരയില്‍ നിന്നും ചെന്നൈയില്‍ നിന്നും അറസ്റ്റിലായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്. മധുരയില്‍ തിങ്കളാഴ്ച അറസ്റ്റിലായ അബ്ബാസ് അലിയും ചെന്നൈയില്‍നിന്നു പിടിയിലായ ദാവൂദ് സുലൈമാനുമാണു മുഖ്യസൂത്രധാരന്‍മാര്‍. കലക്ടറേറ്റ് പരിസരത്തെ പോസ്റ്ററ്റുകള്‍ അച്ചടിച്ചത് കരീമിന്റെ പ്രസ്സിലാണെന്നും 2015 ജനുവരിയിലാണ് സംഘടനയുണ്ടാക്കിയതെന്നും എന്‍ഐഎ അറിയിച്ചു.

പിടിയിലായ കരീമും ദാവൂദും ചേര്‍ന്നാണ് ബോംബുകള്‍ സ്ഥാപിച്ചത്. അബ്ബാസും ഷംസുദീനും ചേര്‍ന്നാണു ബോംബ് നിര്‍മിച്ചത്. ഉപേക്ഷിച്ച പെന്‍ഡ്രൈവിലെ സന്ദേശങ്ങള്‍ തയാറാക്കിയത് ദാവൂദാണെന്ന് എൻഐഎയ്ക്ക് ഇവരിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കു. സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ കണ്ടെടുത്ത പോസ്റ്ററുകളെല്ലാം മധുരയില്‍ നിന്ന് അറസ്റ്റിലായ സംസംകരീം രാജയുടെ പ്രസ്സിലാണ് അച്ചടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here