മുംബൈ: വിവാദമായ വ്യാജ ടി.ആര്.പി അഴിമതിക്കേസില്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിെന്റ (BARC) മുന്‍ സി.ഇ.ഒ പാര്‍ത്തോ ദാസ് ഗുപ്തയെ മുംബൈ പൊലീസിെന്റ ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപബ്ലിക് ടിവിയടക്കമുള്ള വിവിധ ചാനലുകള്‍ക്ക് ടെലിവിഷന്‍ റേറ്റിങ് പോയിന്റുകള്‍ (ടി.ആര്.പി) വ്യാജമായി കൂട്ടി നല്കിയ കേസില്‍ അറസ്റ്റിലാകുന്ന പതിനഞ്ചാമത്തെ വ്യക്തിയാണ് പാര്‍ത്തോ ദാസ് ഗുപ്ത.
പൂനെ ജില്ലയിലെ രാജ്ഗഡ് പോലീസ് സ്റ്റേഷനടുത്ത് വെച്ചായിരുന്നു ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് (സി.ഐ.യു) ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ ബാര്‍ക് മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സി.ഒ.യു) റാമില്‍ രാംഗരിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചില ചാനലുകള്‍ ടി.ആര്.പി റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നതായി ബാര്‍ക് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. റേറ്റിങ് ഏജന്‍സി തെരഞ്ഞെടുക്കുന്ന ചില സാമ്ബിള്‍ വീടുകളിലെ വ്യൂവര്‍ഷിപ്പ് ഡാറ്റ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് ചാനലുകളുടെ ടി.ആര്.പി അളക്കുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന റേറ്റിങ്, ചാനലുകള്‍ക്ക് വളരെ നിര്‍ണായകമാണ്. പരസ്യദാതാക്കളെ ആകര്‍ഷിക്കാനാണ് ഇത് സഹായിക്കുന്നത്. എന്നാല്‍, വീട്ടുകാര്‍ക്ക് പണം നല്‍കിക്കൊണ്ട് ഒരേ ചാനല്‍ തന്നെ നിരന്തരം ടിവിയില്‍ പ്ലേ ചെയ്യിപ്പിച്ച് ടി.ആര്.പി വര്‍ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി.