ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ ഇടപാടിുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനു ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ചിദംബരം ഉടന്‍ ജയില്‍ മോചിതനാകും.

രണ്ടു ലക്ഷം രൂപയുടെയും അതേ തുകയുടെ ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് പി. ചിദംബരത്തിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. വിദേശയാത്രയ്ക്ക് കോടതിയുടെ പ്രത്യേക അനുമതി നേടണം. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും വ്യവസ്ഥയുണ്ട്. ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here