തര്‍ക്കമന്ദിരം തകര്‍ത്ത സംഭവം: ബി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം, ഗൂഢാലോചന കുറ്റം ചുമത്തി

0
2

ഡല്‍ഹി: തര്‍ക്ക മന്ദിരം തകര്‍ന്ന സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി പന്ത്രണ്ട് പേര്‍ക്ക് ജാമ്യം. 50000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ മറ്റൊരു ഹര്‍ജി കോടതി തള്ളി. തുടര്‍ന്ന് ഇവര്‍ക്കെതിരെ ഐപിസി 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി. മൂവരും കോടതിയില്‍ നേരിട്ട് ഹാജരായി.

ബിജെപി എംപി വിനയ് കത്യാര്‍, വിഎച്ച്പി നേതാവ് ചമ്പത്ത് റായ്, സാധ്വി ഋതംബര, വിഷ്ണു ഹരി ഡാല്‍മിയ, രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ നൃത്യ ഗോപാല്‍ ദാസ്, രാം വിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ്മ, ധര്‍മ്മ ദാസ്, സതീഷ് പ്രധാന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇതുകൂടാതെ മതസ്പര്‍ധ വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനം തകര്‍ക്കുന്ന പ്രവര്‍ത്തനം, പൊതുജന സ്പര്‍ധ വളര്‍ത്തും വിധമുള്ള പ്രസംഗം, കലാപത്തിനുള്ള ശ്രമം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനം തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here