രാമക്ഷേത്രനിര്‍മാണ വിഷയം കോടതിക്കു പുറത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി

0
4

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രനിര്‍മാണ വിഷയം കോടതിക്കു പുറത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി. ചര്‍ച്ചകള്‍ക്ക് താനോ സുപ്രീംകോടതിയിലെ മറ്റേതെങ്കിലും ജഡ്ജിമാരോ മധ്യസ്ഥരാകാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് നിര്‍ദേശിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കോടതിക്കു പുറത്ത് പരിഹാരം കാണുന്നതാകും ഉചിതമെന്നാണ് ചീഫ് ജസ്റ്റിന്റെ വിലയിരുത്തല്‍. ബന്ധപ്പെട്ട കക്ഷികള്‍ ആദ്യം ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തണമെന്ന്  ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കേസ് മാര്‍ച്ച് 31ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

സുപ്രീംകോടതി നിരീക്ഷണത്തെ ബിജെപിയും ആര്‍എസ്എസും സ്വാഗതം ചെയ്തു. എന്നാല്‍, വിവിധ മുസ്ളിം സമിതികളുടെ കൂട്ടായ്മയായ ബാബ്റിമസ്ജിദ് ആക്ഷന്‍ സമിതി കോടതി നിര്‍ദേശത്തോട് യോജിച്ചില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോടതിനിരീക്ഷണത്തെ സ്വാഗതം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here