പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നതും വകുപ്പിനു കീഴിലെ സൗജന്യങ്ങള്‍ ഉപയോഗിക്കുന്നതും നിര്‍ത്താന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം

0
12

ഡല്‍ഹി: സര്‍ക്കാര്‍ വക സൗകര്യങ്ങളുള്ളപ്പോള്‍ പഞ്ചനക്ഷത്ര താമസ സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി. സ്വന്തം വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഒരുതരത്തിലുള്ള സൗജന്യ സേവനങ്ങളും കൈപ്പറ്റരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതടക്കമുള്ള ചില സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ബുധനാഴ്ച ക്യാബിനറ്റ് യോഗത്തിനുശേഷമായിരുന്നു മോദി നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here