ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അവന്തിപോറയില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 മരണം. എണ്‍പതോളം പേര്‍ക്ക് പരുക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് അകമ്പടിയായി പോയ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തു നിറച്ച വാഹനം സൈനിക വാഹനത്തിനുനേരെ ഇടിച്ചു കയറ്റുകയായിരുന്നു. സൈനിക വാഹന വ്യൂഹത്തിലെ 70 വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ സ്വദേശിയും ജയ്‌ഷെ ഭീകരനുമായ ആദില്‍ അഹമ്മദ് ധറാണു ചാവേര്‍ ആക്രമണം നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here