ഓരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഈടാക്കാന്‍ എസ്.ബി.ഐ

0
7

ഡല്‍ഹി: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഓരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഈടാക്കാന്‍ ഒരുങ്ങുന്നു. പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ.​ടി.​എ​മ്മി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക്​ ആ​ഘാ​ത​മാ​വു​ന്ന​താ​ണ് ഇൗ ​തീ​രു​മാ​നം. മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ ഒ​രു പ​രി​ധി​യി​ല​ധി​കം മാ​റ്റി​യെ​ടു​ക്കാ​ൻ സ​ർ​വി​സ്​ ചാ​ർ​ജ്​ ഈടാക്കാനും നീക്കമുണ്ട്. 5,000 രൂ​പ വ​രെ മൂ​ല്യ​മു​ള്ള 20 മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ വ​രെ മാ​റ്റാ​ൻ സ​ർ​വി​സ്​ ചാ​ർ​ജ്​ വേ​ണ്ട.  20ൽ ​അ​ധി​ക​മു​ണ്ടെ​ങ്കി​ൽ ഒാ​രോ നോ​ട്ടി​നും ര​ണ്ട്​ രൂ​പ​യും സേ​വ​ന നി​കു​തി​യും കൊ​ടു​ക്കേ​ണ്ടി വ​രും. ഇക്കാര്യം അറിയിച്ച് എല്ലാ ബ്രാഞ്ചുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നിലവില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും നോണ്‍ മെട്രോയില്‍ നോണ്‍ മെട്രോയില്‍ അഞ്ച് ഇടപാടുകളും സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here