മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങള്‍ ബി.ജെ.പി ഭരിക്കും, പഞ്ചാബില്‍ അമരീന്ദര്‍ സിങ് 16ന് സത്യപ്രതിജ്ഞ ചെയ്യും

0
3

ഡല്‍ഹി: ചിത്രം വ്യക്തമാകുന്നു. വലിയ കക്ഷിയായി കോണ്‍ഗ്രസ് മാറിയ മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങള്‍ ബി.ജെ.പി ഭരിക്കും. ചെറുപാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി രണ്ടിടങ്ങളിലും ബി.ജെ.പി ഗവര്‍ണറെ സമീപിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ ബി.ജെ.പി വ്യാഴാഴ്ച പ്രഖ്യാപിക്കും. പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

22 എംഎല്‍എമാരുടെ പിന്തുണക്കത്തുമായി പരീഖര്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭയ്ക്കുള്ള അവകാശം ഉന്നയിച്ചു. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു. 15 ദിവസത്തിനകം പരീക്കര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മനോഹര്‍ പരീക്കറിന്റെ സത്യപ്രതി‌ജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളാണെന്നിരിക്കെ ബി.ജെ.പി രാഷ്‌ട്രീയ കുതിരക്കച്ചവടം നടത്തിയാണ് ഗോവയില്‍ അധികാരത്തിലെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

മണിപ്പൂരില്‍ 31 എംഎല്‍എമാരുടെ പിന്തുണക്കത്തുകള്‍ ബിജെപി ഗവര്‍ണര്‍ക്കു കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ബിജെപി സഖ്യം ഗവര്‍ണറോട് ആവശ്യപ്പെട്ടു. 31 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നത് രാം മാധവാണ്. ഗോവയില്‍ 40, മണിപ്പൂരില്‍ 60 സീറ്റുകളാണുള്ളത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 117 സീറ്റില്‍ 77 സീറ്റ് നേടിയാണ് അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അതേസമയം, അമരീന്ദറിനു ഭീഷണിയായി സത്‌ലജ്-യമുന ലിങ്ക് കനാല്‍ കേസ് 28ന് കോടതി പരിഗണിക്കും. സത്‌ലജ്-യമുന ലിങ്ക് കനാല്‍ കരാര്‍ ഭരണഘടനാവിരുദ്ധമെന്ന് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here