ശിഷ്യര്‍ക്ക് ജയിലില്‍ നിന്ന് അസാറാമിന്റെ സന്ദേശം, ആശ്രമം കൈയടക്കാനും കളങ്കപ്പെടു്ത്താനം നടക്കുന്ന പ്രകോപനങ്ങളില്‍ പെടരുതെന്ന് മുന്നറിയിപ്പ്

0

ജോധ്പുര്‍: ‘… നമ്മള്‍ നിയമത്തെ ബഹുമാനിക്കണം. ഞാനും അതാണു ചെയ്തത്. ചിലര്‍ ആശ്രമത്തിനെ കളങ്കപ്പെടാത്താനുള്ള ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ആശ്രമം കൈടയക്കുകയാണ് അവരുടെ ലക്ഷ്യം. അത്തരം പ്രകോപനങ്ങളിലൊന്നും പെട്ടുപോകരുത്…’ ശിക്ഷയെല്ലാം താല്‍ക്കാലികമാണെന്നും നല്ല നാളുകള്‍ വരാനിരിക്കുകയാണെന്നും ജയിലില്‍ കിടക്ക വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ഫോണ്‍ സന്ദേശം പുറത്ത്.
ജയിലിലായി രണ്ടു ദിവസത്തിനുശേഷം വെള്ളിയാഴ്ച അസാറാം നടത്തിയ ഫോണ്‍ സന്ദേശമാണു പുറത്തുവന്നിരിക്കുന്നതെന്ന് ജോധ്പുര്‍ സെന്‍ട്രല്‍ ജയില്‍ ഡിഐജി വിക്രം സിംഗ് വ്യക്തമാക്കി. വെളളിയാഴ്ച വൈകുന്നേരം ആശ്രമത്തിയെ ശിഷ്യന്റെ നമ്പറിലേക്കു വിളിക്കാന്‍ ആസാറാമിനു അനുമതി നല്‍കിയിരുന്നു. ആ സന്ദേശം റെക്കോര്‍ഡ് ചെയ്ത രൂപത്തിലാണ് പ്രചരിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്.
തനിക്കൊപ്പം 20 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ശില്‍പ്പി, ശരത് ചന്ദ്ര എന്നി ശിഷ്യന്മാരുടെ കാര്യവും ഫോണില്‍ പറയുന്നുണ്ട്. ആദ്യം അവരുടെ മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താനും അസാറാം നിര്‍ദേശിക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here