നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍: അരുണാചല്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു

0
7

ഡല്‍ഹി: അരുണാചല്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. മുഖ്യമന്ത്രി പെമ ഖണ്ഡുവിനെയും പീപ്പിള്‍സ് പാര്‍ടി ഓഫ് അരുണാചലിലെ (പിപിഎ) 32 എംഎല്‍എമാരെയും ചാക്കിട്ടുപിടിച്ച നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് സര്‍ക്കാര്‍ രൂപീകരണം. അരുണാചലില്‍ ആദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.

കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചാണ് പേമ പീപ്പിള്‍സ് പാര്‍ട്ടിയിലെത്തിയത്. 33 എംഎല്‍എമാരും സ്പീക്കറും ബിജെപിയില്‍ ചേര്‍ന്നതായി പെമ ഖണ്ഡു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അസമിന് പിന്നാലെ ബിജെപി ഭരിക്കുന്ന രണ്ടാമത്തെ വടക്കുകിഴക്കന്‍ സംസ്ഥാനമായി അരുണാചല്‍പ്രദേശ് മാറി. 43 എംഎല്‍എമാരാണ് പിപിഎക്ക് ഉണ്ടായിരുന്നത്. ബിജെപിക്ക് നേരത്തെ 12 എംഎല്‍എമാരുണ്ട്. രണ്ട് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണക്കുന്നു. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 60 അംഗ നിയമസഭയില്‍ 49 അംഗങ്ങളോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ഒരു വര്‍ഷമായി തുടരുന്ന അനിശ്ചിതാവസ്ഥക്കാണ് ഇതോടെ അവസാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here