വൃക്കരോഗത്തിന് ചികിത്സ തുടങ്ങി, അരുണ്‍ ജെയ്റ്റ്‌ലി അവധിയില്‍ പ്രവേശിച്ചേക്കും

0

ഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവധിയില്‍ പ്രവേശിച്ചേക്കും. വൃക്കരോഗത്തിന് ചികിത്സ വേണ്ടി വരുന്ന സാഹചര്യത്തില്‍ ധനവകുപ്പിന്റെ കാര്യങ്ങളില്‍ സജീവമായി ഇടപെടാന്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് ആലോചനകള്‍ പുരോഗമിക്കുന്നത്.
അറുപത്തു കാരനായ ജെയ്റ്റ്‌ലിയെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു വരുകയാണ്. അണുബാധ ഉണ്ടാകാതിരിക്കാന്‍ പൊതുപരിപാടികളും ഓഫീസും ഒഴിവാക്കിയ വിവരം അരുണ്‍ ജെയ്റ്റ്‌ലി തന്നെ ട്വീറ്റ് ചെയ്തു. തുടര്‍ ചികിത്സാ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഡ്‌നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ അടക്കമുള്ളവയുടെ സാധ്യതകള്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരിലൊരാളാണ് ജെയ്റ്റ്‌ലി. എന്നാല്‍ സത്യപ്രതിജ്ഞാ ചെയ്യാന്‍ അദ്ദേഹം എത്തിയിരുന്നില്ല. എപ്രില്‍ 12ന് ലണ്ടനില്‍ പങ്കെടുക്കേണ്ട പ്രഭാഷണത്തില്‍ നിന്നടക്കം അദ്ദേഹം പിന്‍മാറിയിട്ടുണ്ട്. കഴിഞ്ഞ മാസം അര്‍ജന്റീനയില്‍ നടന്ന ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here