നോട്ടിൽ ലക്ഷ്മിയും ഗണപതിയും വേണം, മോദിക്കു കത്തെഴുതാൻ കേജ്‌രിവാൾ

ന്യൂഡൽഹി | പുതിയ കറൻസി നോട്ടുകളുടെ ഒരുഭാഗത്ത് മഹാത്മാഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തുന്നത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇത്തരമൊരു അഭ്യർത്ഥന നടത്തിയത്.

നമ്മൾ എത്ര ആത്‌മാർഥമായി പരിശ്രമിച്ചാലും ചില സമയങ്ങളിൽ ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ പ്ര‌യത്നങ്ങൾ ഫലമണിയുകയില്ല.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിൽ ഈശ്വരാനുഗ്രഹം കൂടി വേണം. മുസ്‌ലിം രാജ്യമായ ഇന്തൊനീഷ്യ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയെങ്കിൽ ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനങ്ങൾ സ്വീകരിച്ചു കൂടായെന്നും കേജ്‍രിവാൾ ചോദിച്ചു. ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കേജ്‍രിവാൾ പറഞ്ഞു.

Aravind Kejriwal wants to include Lakshmi, Ganesh photos on Indian Currency

LEAVE A REPLY

Please enter your comment!
Please enter your name here