ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ സ്‌റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സുരേഷ് കൈത്താണ് ഞായറാഴ്ച അടിയന്തര പ്രാധാന്യത്തോടെ കേസ് പരിഗണിച്ചത്. വാദം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു.

വധശിക്ഷ സ്‌റ്റേ ചെയ്തുള്ള ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. എന്നാല്‍ വധശിക്ഷ നടപ്പിലാക്കാന്‍ സുപ്രീം കോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ എ.പി. സിംഗിന്റെ വാദം. പ്രതികളായ പവന്‍ കുമാര്‍, അക്ഷയ് കുമാര്‍, വിനയ് ശര്‍മ എന്നിവര്‍ക്കു വേണ്ടിയാണ് എ.പി. സിംഗ് ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here