ഡല്‍ഹി: ചലച്ചിത്രതാരം അമിതാഭ് ബച്ചന് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം. ഏകകണ്‌ഠേനയാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നാലു തവണ ദേശീയ തലത്തില്‍ മികച്ച നടനായിട്ടുള്ള അമിതാഭ് ബച്ചനെ പത്മശ്രീ, പത്മഭൂഷന്‍ പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സാത്ത് ഹിന്ദുസ്ഥാനിയിലൂടെ 1969 ലാണ് അമിതാഭ് ബച്ചന്റെ അരങ്ങേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here