മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ശിവസേനയ്ക്ക് വാക്കു നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. മുഖ്യമന്ത്രി പദം പങ്കിടാതെയാണെങ്കില് ശിവസേനയുമായി സഖ്യം തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ ആദ്യമായിട്ടാണ് ഒരു വാര്‍ത്താ ഏജന്‍സിയോട് അമിത് ഷാ പ്രതികരിച്ചത്. ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിന് മുമ്പ് പ്രചാരണം നടത്തിയത്. അന്ന് ആരും ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പുതിയൊരു കാര്യവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.