ഡോക്ടറെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചു കൊന്നു, സംഭവം തെളിവെടുപ്പിനിടെ

0

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ മൃഗീയമായി ബലാത്സംഗത്തിന് ഇരയാക്കുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ തെളിവെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.

26 വയസ്സുള്ള ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗറിലാണ് കാണാപ്പെട്ടത്. പ്രതികള്‍ നടത്തിയ ക്രൂരതയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് വെടിവയ്പ്പ്. സംഭവത്തില്‍ പ്രതികളായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശുവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രധാന ഹൈവേയില്‍ നിന്ന് മാറി ഒരു മണ്‍റോഡിനു സമീപത്താണ് പ്രതികളുടെ മൃതദേഹം കാണപ്പെട്ടത്.

റിമാന്‍ഡിലായിരുന്ന പ്രതികളെ തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വെടിവച്ചതെന്നാണ് പോലീസ് ഭാഷ്യം. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here