ഡല്‍ഹി : വിമാനറാഞ്ചല്‍ ഭീതിയെത്തുടര്‍ന്ന് മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തി. വിമാനറാഞ്ചലിനെക്കുറിച്ച് ചില യുവാക്കള്‍ സംസാരിക്കുന്നത് കേട്ടതായറിയിച്ച് ഹൈദരാബാദിലുള്ള ഒരു സ്ത്രീ മുംബൈ പൊലീസിന് ഇ-മെയില്‍ സന്ദേശം അയച്ചു. ഇരുപത്തിമൂന്നുപേര്‍ ഉള്‍പ്പെടുന്ന സംഘം വിമാനറാഞ്ചലിന് ഒരുങ്ങുന്നതായി അറിയിച്ചാണ് മുംബൈ പൊലീസിനുള്ള ഇ-മെയില്‍ സന്ദേശം. തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. മൂന്ന് വിമാനത്താവളങ്ങളിലും പൊലീസും സിഐഎസ്എഫും അതീവജാഗ്രതയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here