ശശികല എ.ഐ.ഡി.എം.കെ നേതാവ്‌

0
7

ചെന്നൈ: ശശികല നടരാജനെ എ.ഐ.ഡി.എം.കെ നേതാവാക്കാന്‍ പാര്‍ട്ടിയുടെ പ്രമേയം. ഇന്നു ചേര്‍ന്ന പാര്‍ട്ടി ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ഈ മാസം അന്തരിച്ച ജയലളിതയുടെ സ്ഥാനത്ത് ജനറല്‍ സെക്രട്ടറിയായാണ് തോഴി ശശികലയെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.

പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താൽക്കാലിക നിയമനമാണ് ശശികലയുടേത്. ജയലളിതക്ക് ഭാരതരത്ന പുരസ്കാരം, മാഗ്സസെ അവാർഡ്, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണം, ജയലളിതയുടെ പിറന്നാൾ ദിവസം ദേശീയ കർഷക ദിനമായി പ്രഖ്യാപിക്കണം എന്നതുൾപ്പെടെയുള്ള 14 പ്രമേയങ്ങളും ജനറൽ കൗൺസിൽ യോഗത്തിൽ പാസാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here