ചെന്നൈ: തിങ്കളാഴ്ച അർധരാത്രി നടന്ന നാടകീയ നീക്കത്തിൽ അണ്ണാ ഡി.എം.കെ ലയനത്തിന് ഒരു വിഭാഗം മന്ത്രിമാരുടെ നീക്കം. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയുടെയും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെയും ആശീർവാദത്തോടെയാണ്, ജനറൽ സെക്രട്ടറി ശശികലയുെട കുടുംബം ഉൾപ്പെട്ട ‘മന്നാർഗുഡി സംഘ’ത്തിെൻറ എതിർപ്പ് വകവെക്കാതെ 14 മന്ത്രിമാർ ഒരുമിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവം വിഭാഗവുമായി ലയനചർച്ച നടത്താനും അതുവഴി തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞുവെച്ച പാർട്ടിയുടെ പേരും ചിഹ്നവും തിരിച്ചെടുക്കാനും തീരുമാനമായി.

ഒന്നിക്കണമെന്ന ഒ.പി.എസിെൻറ പ്രസ്താവനയെ മന്ത്രിമാർ സ്വാഗതം ചെയ്തു. ശശികലയെ സന്ദർശിക്കാൻ ദിനകരൻ ബംഗളൂരുവിലാണ്. അതേസമയം 30 എം.എൽ.എമാർ ഇപ്പോഴും ദിനകരനൊപ്പമാണെന്ന് സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here