കിട്ടിയ വിജയത്തില്‍ അഹങ്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
3

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് കിട്ടിയ വിജയത്തില്‍ അഹങ്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയം പുതിയ ഇന്ത്യയുടെ തുടക്കമായാണ് താന്‍ കാണുന്നതെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ കണക്കുകളിൽ ജീവിക്കുന്നയാളല്ല താനെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്റെ ലക്ഷ്യം 2019 അല്ല 2022 ആണ്.  ബിജെപിയിൽ അർപ്പിച്ച വിശ്വാസം പാഴായിപ്പോകില്ലെന്ന് അഞ്ച് സംസ്ഥാനങ്ങൾക്കും ഉറപ്പു നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here