നടി ശ്രീദേവി അന്തരിച്ചു

0

ദുബായ്: നടി ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ബോളിവുഡ് നടന്‍ മോഹിത് മാര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മൃതദേഹം നാളെ ഇന്ത്യയിലെത്തിക്കും.

ഹിന്ദി, മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലായി ആനവധി ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി ആണ് ശ്രീദേവിയുടെ രംഗപ്രവേശനം. ദേവരാഗം, കുമാര തുടങ്ങി 26 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 1990 കളുടെ തുടക്കത്തില്‍ ബോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി ഉയര്‍ന്നു.  ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സീറോയാണ് അവസാനമായി അഭിനയിച്ച ചിത്രം.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here