രജനി മുംബൈയിലേക്ക്; ശ്രീദേവിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും

0

ഡല്‍ഹി: നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയുടെ ഞെട്ടലിലാണ് താരങ്ങളും ആരാധകരും. ദുബൈയിലെ ടവര്‍ ഹോട്ടലില്‍വച്ചാണ് രക്തസമ്മര്‍ദ്ദക്കുറവിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നായിരുന്നു മരണം. നാളെ വൈകിട്ടോടെ ശ്രീദേവിയുടെ മൃതദേഹം മുബൈയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദുബൈയിലെ റാഷിദ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതംമൂലം മരണപ്പെട്ടതായാണ് ആദ്യം വാര്‍ത്ത പുറത്തുവന്നത്. ആന്തരികാവയങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാലേ നിജസ്ഥിതി അറിയാനാകൂ. ഇതിനുശേഷം മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാനാകുകയുള്ളൂ. നാളെ വൈകിട്ടോടെ മുബൈയില്‍ നടക്കുന്ന ശവസംസ്‌കാരച്ചടങ്ങില്‍ പ്രമുഖ താരങ്ങളെല്ലാം എത്തും. തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന ശ്രീദേവിയുടെ സംസ്‌കാരച്ചടങ്ങളില്‍ പങ്കെടുക്കാന്‍ നടന്‍ രജനികാന്ത് മുംബൈയിലേക്ക് തിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ന് രാത്രിയില്‍ തന്നെ രജനി മുബൈയിലേക്കുപോകുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here