ബോളിവുഡ് താരം ഋഷി കപൂര്‍ വിടവാങ്ങി

0
162

മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ (67) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ‘അദ്ദേഹം പോയി, ഞാന്‍ തകര്‍ന്നുപോയി’ എന്ന വാക്കുകളിലൂടെ അമിത് ബച്ചനാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.

1973 ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. നടനെന്നതിനു പുറമേ നിര്‍മാതാവായും സംവിധായകനായും അദ്ദേഹം സിനിമകളൊരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here