പശുക്കള്‍ക്ക് ആധാര്‍ മോഡല്‍ തിരിച്ചറിയല്‍ രേഖ

0

ഡല്‍ഹി: പശുക്കള്‍ക്ക് ആധാര്‍ മോഡല്‍ തിരിച്ചറിയല്‍ രേഖ തയാറാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യാന്തര- അന്തര്‍ സംസ്ഥാന പശുക്കടത്ത് നിയന്ത്രിക്കാനാണ് പശുക്കള്‍ക്കും ആധാര്‍ മോഡല്‍ തിരിച്ചറിയല്‍ രേഖ തയാറാക്കുന്നതെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.  സര്‍ക്കാര്‍ ഈ വിഷയത്തില്‍ തത്വത്തില്‍ ധാരണയിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. കേസ് വാദം കേള്‍ക്കാനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here