ആധാര്‍: സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീം കോടതി

0

ഡല്‍ഹി: വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ സമയപരിധി 2018 മാര്‍ച്ച് 31 വരെ സുപ്രീം കോടതി നീട്ടി. ഈ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് തയാറായില്ല. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത്. ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ജനുവരി 17ന് സുപ്രീം കോടതിയില്‍ അന്തിമ വാദം തുടങ്ങും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here